Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

പുഴയിൽ വീണ ആ സ്വർണമാല രണ്ട് പ്രളയം കഴിഞ്ഞിട്ടും നഷ്ടപ്പെട്ടില്ല, വേലായുധന്റെ സത്യസന്ധതയും

കരുവാരകുണ്ട്: പുഴയിൽ വീണ സ്വർണമാല 2 പ്രളയം കഴിഞ്ഞിട്ടും നഷ്ടപ്പെട്ടില്ല. പുഴയിൽനിന്നു കിട്ടിയ മാല കൂലിപ്പണിക്കാരനായ അയൽവാസി യുവതിയെ തിരിച്ചേൽപ്പിച്ചു. തുവ്വൂർ മാതോത്ത് പുക്കുന്നൻ നിസാറിന്റെ ഭാര്യ സാജിറയുടെ 2 പവന്റെ മാലയാണ് 2018 ജൂലൈയിൽ വീടിനു സമീപത്തെ ഒലിപ്പുഴയിൽ നഷ്ടപ്പെട്ടത്.[www.malabarflash.com] 

മിനിഞ്ഞാന്ന് രാവിലെ ഇതേ സ്ഥലത്ത് കുളിക്കാൻ ചെന്ന അയൽവാസി പരപ്പിനിയിൽ വേലായുധനാണ് മാല പുഴയിൽ കല്ലിൽ കുരുങ്ങിയ നിലയിൽ മാല കണ്ടത്.

അയൽക്കാരിയുടെ മാല നഷ്ടപ്പെട്ട കാര്യം അറിയുമായിരുന്ന വേലായുധൻ അടയാളങ്ങൾ ചോദിച്ചറിഞ്ഞ് കൈമാറുകയായിരുന്നു. 2 വർഷം മു‍ൻപ് മഴയിൽ പുഴവെള്ളം നിറഞ്ഞൊഴുകുന്നത് കാണാൻ വീട്ടുകാരോടൊപ്പം പോയപ്പോഴാണ് മാല നഷ്ടപ്പെട്ടത്. കൗതുകത്തിന് കരയോടു ചേർന്ന് പുഴയിൽ മുങ്ങിയെഴുന്നേറ്റപ്പോഴാണ് മാല നഷ്ടപ്പെട്ടത്. പുഴയിൽ കുത്തൊഴുക്കായതിനാൽ 4 മാസത്തോളം തിരയാൻ കഴിഞ്ഞില്ല.

വെള്ളം കുറഞ്ഞ ശേഷം തിരച്ചിൽ നടത്തിയെങ്കിലും മാല തിരിച്ചുകിട്ടിയില്ല. പിന്നീട് കഴിഞ്ഞ വർഷവും പ്രളയമുണ്ടായി. വെള്ളം കുറഞ്ഞാൽ കുളിക്കടവിൽ മാല തിരയുമായിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഇനി തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ചിരിക്കേയാണ് അയൽക്കാരൻ മാല തിരിച്ചെത്തിക്കുന്നത്. സ്വർണവില എത്ര ഉയർന്നാലും സത്യസന്ധതയുടെ മുകളിലേക്കെത്തില്ലെന്ന് തെളിയിക്കുകയാണ് വേലായുധൻ.
Reactions

Post a Comment

0 Comments