Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

കൊവിഡ് പ്രതിരോധത്തിനായി ആപ്ലിക്കേഷൻ നിർമിച്ച് മലയാളി യുവാവ്

കൊവിഡുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളറിയാനുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുകയാണ് വയനാട്ടുകാരൻ മഹാദിർ മുഹമ്മദ്. മഹാദീർ വികസിപ്പിച്ച കെ -ഡാറ്റ ആപ്പിൽ കൊവിഡിന്റെ എല്ലാ വിവരങ്ങളും ഒരൊറ്റ ടച്ചിലൂടെ അറിയാം.

ലോകം നേരിടുന്ന കൊവിഡ് മഹാമാരിയെ കുറിച്ച്, ജനങ്ങൾക്കാവശ്യമായ വിവരങ്ങൾ നൽകുകയെന്നതാണ് കെ- ഡാറ്റയുടെ ലക്ഷ്യം. സുഹൃത്തുക്കളായ അഫ്സലിന്റെയും ആസിഫിന്റെയും സഹായത്തോടെ, രണ്ടാഴ്ച കൊണ്ടാണ് മഹാദീർ കെ- ഡാറ്റ ആപ്പ് നിർമിച്ചത്. വിവിധ സർക്കാറുകളുടേതായി നിരവധി ആപ്പുകൾ ഇപ്പോൾ നിലവിലുണ്ടെങ്കിലും അവക്കപ്പുറം പുറത്തു നിന്നും വിവരങ്ങൾ ശേഖരിച്ച്, ജനങ്ങളിലേക്ക് എത്തിക്കുകയാണ് കെ- ഡാറ്റ.

ഓരോ ദിവസവും സർക്കാർ നൽകുന്ന നിർദേശങ്ങൾ, പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ, കൊവിഡുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ തുടങ്ങി എല്ലാം ഈ ആപ്ലിക്കേഷനിൽ ഒരൊറ്റ ക്ലിക്കിലൂടെ ലഭ്യമാകും. നിലവിൽ കേരളത്തിലെ ഡാറ്റകളാണ് അപ് ലോഡ് ചെയ്യുന്നത്. അധികം വൈകാതെ, ദേശീയതലത്തിലെ കണക്കുകൾ കൂടി കെ- ഡാറ്റയിൽ ലഭ്യമാകും. ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ പ്ളെസ്റ്റോറിൽ ലഭ്യമാണ്.
Reactions

Post a Comment

0 Comments