നിലന്പൂർ: നിലന്പൂരിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ അന്തേവാസികൾക്ക് പുകയില ഉൽപ്പന്നങ്ങൾ അധികൃതമായി എത്തിച്ച യുവാവ് പോലീസ് പിടിയിൽ. വഴിക്കടവ് മണിമുളി സ്വദേശി പാന്താർ അസ്റക്ക് (30) ആണ് പിടിയിലായത്.
നിലന്പൂർ ഐജിഎംഎംആർ സ്കൂളിൽ പ്രവർത്തിക്കുന്ന ഗവ.കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ കഴിയുന്ന തന്റെ സുഹൃത്തുക്കളായ മണിമുളി സ്വദേശികളായ നാലു യുവാക്കൾക്ക് വേണ്ടിയാണ് അസ്റയ്ക്ക് ഹാൻസ് ഉൾപ്പെടെ പുകയില ഉത്പന്നങ്ങൾഎത്തിച്ചു കൊടുത്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മണിമുളിയിൽ നിന്ന് സ്വന്തം കാറിലെത്തിയ പ്രതി ആശുപത്രി വളപ്പിന് പുറത്ത് കെഎൻജി റോഡിനോട് ചേർന്നുള്ള ഫ്ലാറ്റ് വളപ്പിൽ നിന്ന് അന്തേവാസികളുമായി ഫോണിൽ ബന്ധപ്പെട്ട് മൂന്നാൾ പൊക്കുള്ള മതിൽ കെട്ടിനകത്തേക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം അടക്കം നിലന്പൂർ പോലീസ് ഇൻസ്പെക്ടർക്ക് ലഭിച്ചിരുന്നു. ഇതിനെ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും കാറും നിലന്പൂർ ടൗണിൽനിന്ന് പിടി കുടാനായത്.
പകർച്ചവ്യാധി വ്യാപനം തടയൽ നിയമപ്രകാരം പ്രതിക്കെതിരെ നടപടി സ്വീകരിച്ച് വിട്ടയച്ചു. പുകയില ഉത്പന്നങ്ങൾ സ്വീകരിച്ചവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്വാറന്റൈൻ കഴിഞ്ഞാൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പോലീസ് ഇൻസ്പെക്ടർ ടി.എസ്.ബിനു, എസ്ഐ എം.അസൈനാർ, പ്രൊബേഷനറി എസ്ഐ ജമേഷ്, സിപിഒ മജീദ്, ഡ്രൈവർ ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

0 Comments