Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

ഇറച്ചിക്കടയിലേക്കെന്ന് പറഞ്ഞ് സഹോദരൻ സ്‌കൂളിൽ ചേർത്ത ശിഹാബ് എന്ന ഐഎഎസ് ഓഫീസറുടെ ജീവിതം ഇനി പാഠപുസ്തകത്തിലും


മലപ്പുറം: പള്ളിക്കൂടത്തില്‍ പോകാന്‍ മടിച്ചുനിന്ന അഞ്ചുവയസ്സുകാരനെ സഹോദരന്‍ അവസാനം കൊണ്ടുപോയത് ഇറച്ചിവാങ്ങിക്കാനെന്നും പറഞ്ഞ്. പിന്നീട് ആ അഞ്ചുവയസ്സുകാരൻ ശിഹാബ് പഠിച്ച് വളർന്ന് സിവില്‍ സര്‍വ്വീസുകാരനായി. അവസാനം ഇപ്പോഴിതാ ആ വിദ്യാര്‍ഥിയുടെ ജീവിത കഥ കോളേജ് വിദ്യാര്‍ഥികളുടെ പാഠപുസ്തകവുമായി. 

പഠനത്തില്‍ ഉഴപ്പനായതിന് പുറമെ അനാഥാലയത്തില്‍ വളര്‍ന്ന് ജീവീതപ്രരാബ്ദങ്ങളോട് പടപൊരുതേടിയ ഈ മലപ്പുറത്തുകാരനായ സിവില്‍ സര്‍വ്വീസുകാരന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനം തന്നെയാണ്. ഇതിനാലാണ് ഫറൂഖ് കോളേജ് ഇദ്ദേഹത്തിന്റെ ജീവിത കഥ പാഠ്യപദ്ധതിയാക്കിമാറ്റിയത്.

ബിരുദ കരിക്കുലത്തില്‍ വിരലറ്റം എന്ന ശിഹാബിന്റെ ആത്മകഥയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഭാഷയായി മലയാളം തെരഞ്ഞെടുത്തവര്‍ മൂന്നാം സെമസ്റ്ററിലാണ് ആ ജീവിതം പഠിക്കുക. 40-കാരനായ ശിഹാബിന്റെ കുട്ടിക്കാലവും പിതാവിന്റെ മരണത്തോടെ അനാഥാലയത്തിലേക്ക് പോകുന്നതുമടങ്ങിയ ആദ്യ മൂന്ന് അധ്യായങ്ങളാണ് കരിക്കുലത്തില്‍ ഇടം പിടിച്ചത്. 

മലപ്പുറം എടവണ്ണപ്പാറയില്‍ കോറോത്ത് സ്വദേശിയാണ് ശിഹാബ്. സ്‌കൂളില്‍ പോകാന്‍ മടിയായിരുന്നു. ഇറച്ചിക്കടയിലേക്കെന്ന് പറഞ്ഞാണ് സഹോദരന്‍ സ്‌കൂളില്‍ ചേര്‍ത്താന്‍ കൊണ്ടുപോയത്. വായിച്ചിയുടെ (പിതാവ്) പെട്ടിക്കടയായിരുന്നു ശിഹാബിന്റെ ഇഷ്ടലോകം.

സ്‌കൂളില്‍ പോക്ക് വല്ലപ്പോഴും. അതും ഏഴാം ക്ലാസോടെ നിര്‍ത്താമെന്ന വായിച്ചിയുടെ ഉറപ്പിന്മേല്‍. എന്നിട്ടും പലവട്ടം ചാടിപ്പോന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് മരിച്ചു. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ശിഹാബിനെ മുക്കം മുസ്ലീം ഓര്‍ഫനേജിലെത്തിച്ചു. അത് മാറ്റങ്ങളുടെ തുടക്കമായിരുന്നു. 

ആദ്യകാലത്ത് അനാഥാലയത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പത്തുവര്‍ഷം അവിടെ തുടര്‍ന്നു. ആവേശത്തോടെ പഠിച്ച് ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസും പ്രീഡിഗ്രിയും ജയിച്ചു. ടിടിസി പൂര്‍ത്തിയാക്കി പ്രൈമറി സ്‌കൂള്‍ അധ്യാപകനുമായി. അതിനിടെ സ്വന്തമായി പഠിച്ച് ചരിത്രത്തില്‍ ബിരുദം നേടി.

മത്സരപരീക്ഷകളിലേക്ക് തിരിഞ്ഞ ശിഹാബ്, എഴുതിയ 21 പിഎസ്സി പരീക്ഷകളിലും റാങ്ക് പട്ടികയില്‍ ഇടംനേടി. വാട്ടര്‍ അതോറിറ്റിയിലെ പമ്പ് ഓപ്പറേറ്ററും പഞ്ചായത്ത് ക്ലര്‍ക്കുമെല്ലാമായി ജോലി ചെയ്തു. 

സിവില്‍ സര്‍വീസെന്ന സ്വപ്നവും തയ്യാറെടുപ്പും 2011 -ല്‍, ആദ്യശ്രമത്തില്‍ത്തന്നെ ലക്ഷ്യം നേടി. അടിസ്ഥാന യോഗ്യത മാത്രമുള്ള ശിഹാബ് 226 - ാം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്. നാഗാലാൻഡ് കേഡറില്‍ നിയമിതനായ അദ്ദേഹം ഊര്‍ജ വിഭാഗം അഡീഷണല്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ് നിലവില്‍.
Reactions

Post a Comment

0 Comments