മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കുരുത്തിച്ചാലില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ കുളപ്പാടം ഭാഗത്ത് നിന്ന് ലഭിച്ചു.
നാലുദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ഒരാളെ അന്നുതന്നെ രക്ഷപ്പെടുത്തിയിരുന്നു. കാടാമ്പുഴ സ്വദേശി ഇര്‍ഫാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
കാടാമ്പുഴയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് പോയ അഞ്ചംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്.മൂന്ന് പേരാണ് ഒഴുക്കില്‍പ്പെട്ടത്.
മുഹമ്മദാലി ദുബായിലെ ജിമ്മിൽ അക്കൗണ്ടന്റാണ്. രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: ജമീല. സഹോദരങ്ങൾ: ഹന്നത്ത്, ഹസീന, സജ്ന, ഷെരീഫ.
0 Comments