കാടാമ്പുഴ:സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ സ്മരണാ ദിനത്തിൽ മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി.
കോട്ടക്കൽ നിയോജക മണ്ഡലം പരിധിയിൽപ്പെട്ട 18 നും 30 നും ഇടയിൽ പ്രായമുള്ള യുവതി - യുവാക്കൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
എ സി നിരപ്പിലെ മാറാക്കര സി.എച്ച് സെൻ്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ 'വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും' എന്ന വിഷയത്തിലാണ് മലയാള പ്രസംഗ മത്സരം നടന്നത് .മുസലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. സുബൈർ, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.എസ്.ടി യു സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് മാസ്റ്റർ, പി.വി. നാസിബുദ്ദീൻ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ. മുഹമ്മദ് സകരിയ്യ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് ,റാഷിദ് പി.ടി,
ഫൈസൽ വാഫി കാടാമ്പുഴ, ഒ.കെ. കുഞ്ഞിപ്പ, ബാവ കാലൊടി എന്നിവർ പങ്കെടുത്തു.
മത്സരത്തിൽ അനസ് എം കരേക്കാട് ( ഒന്നാം സ്ഥാനം), ഫെബിന കെ.കെ. പിലാത്തറ (രണ്ടാം സ്ഥാനം) റഹ്മത്തുള്ള കെ. ജാറത്തിങ്ങൽ (മൂന്നാം സ്ഥാനം) നേടി
0 Comments