ജിദ്ദ: മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാളികാവ് അമ്പലക്കടവ് സ്വദേശി പള്ളിയാലിൽ വീട്ടിൽ തോരപ്പ അബ്ദുറസാഖ് (ബാപ്പു 50) ആണ് മരിച്ചത്.
കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിനിടക്കാണ് വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണം എന്നനുമാനിക്കുന്നു. 20 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം റുവൈസിൽ സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: അലി പള്ളിയാലിൽ, മാതാവ്: ഫാത്വിമ, ഭാര്യ: ബദറുന്നിസ. മക്കൾ: ബാസിം ഫർസാദ്, ബിൻസിയ നസ്‌റിൻ, ബാസിം സമാൻ. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്.

0 Comments