മണ്ണാർക്കാട്: സൗരോർജത്തിൽ ഓടുന്ന ജീപ്പ് നിർമിച്ച യുവാവ് ശ്രദ്ധേയനായി. പുകയും ശബ്ദവുമില്ലാത്തതും ഇന്ധന ചെലവു കുറഞ്ഞതും നാലുചക്രം ഉള്ളതുമാണ് വാഹനം. രണ്ടു പേർക്ക് യാത്രചെയ്യാമെന്നതിനു പുറമേ ഗതാഗതക്കുരുക്കും ബാധിക്കില്ല.
സ്ത്രീകൾക്കും കുട്ടികൾക്കും ഈസിയായി ഓടിക്കാമെന്നതാണ് ജീപ്പിന്റെ പ്രത്യേകത. ഒഴിവുസമയങ്ങളിൽ സൗരോർത്തിൽ ഓടുന്ന കുട്ടി ജീപ്പ് സ്വയം രൂപകല്പന ചെയ്യുകയായിരുന്നു അരയംങ്ങോട് കോടോത്ത് വീട്ടിൽ അനൂപ്.
ചാവി തിരിച്ചാൽ സ്റ്റാർട്ട് ആകുന്ന ജീപ്പിന് ക്ലച്ചില്ല. പിന്നെ ഗിയർ മുന്നോട്ടുനീക്കി കാലിലെ ആക്സിലേറ്ററിൽ അമർത്തിയാൽ മതി ജീപ്പ് മുന്നോട്ടുപോകും. നിർത്താനും കാലിലെ ബ്രേക്കിൽ അമർത്തിയാൽ മതി.
രണ്ടടി ഉയരവും മൂന്നടി വീതിയുമുള്ള വാഹനത്തിന് ഏതു ചെറിയ വഴിയിലൂടെയും പോകാം. നാലുമണിക്കൂർ സോളാറിൽ ചാർജ് ചെയ്താൽ 40 കിലോമീറ്റർ വേഗത്തിൽ ഒരു മണിക്കൂർ വരെ ജീപ്പിൽ യാത്രപോകാം.
ജീപ്പിനോടുള്ള അമിത ഭ്രമമാണ് വയറിംഗ് തൊഴിലാളിയായ അനൂപിനെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജീപ്പ് നിർമിക്കുന്നതിനു പ്രേരണയായത്. പഴയ മാർക്കറ്റിൽനിന്നും സ്റ്റിയറിംഗ് ബോക്സും മോട്ടറും വാങ്ങി. സുഹൃത്തുക്കളുടെ സഹായത്തോടെ വെട്ടി ചെറുതാക്കി. ഓട്ടോറിക്ഷയുടെ ടയറും സംഘടിപ്പിച്ചു.
ഇരുന്പുവാങ്ങി ബോഡിയും നിർമിച്ചു. ലോക്ക് ഡൗണ് സമയത്ത് തുടങ്ങിയ നിർമാണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
പെയിൻറിംഗും ലെയിത്ത് ജോലിക്കും മാത്രമാണ് സുഹൃത്തുക്കളെ സമീപിച്ചത്. മുപ്പതിനായിരം രൂപയാണ് നിർമാണ ചെലവ്.
ജീപ്പ് നിരത്തിലിറക്കുന്നതിന് ആവശ്യമായ നിയമ നടപടികൾക്ക് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് അനൂപ്. ജിജിഷയാണ് ഭാര്യ. ഏകമകൻ അയൻ. ഒഴിവുസമയങ്ങളിൽ ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങളാണ് അനൂപ് നടത്തിയിട്ടുള്ളത്.

0 Comments