കെട്ടിലും മട്ടിലും പുതുമയുള്ള അനുഭവം ഉപയോക്താക്കളിലേക്കെത്തിക്കാന്‍ വാട്‌സാപ്പ് നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. അങ്ങനെ ഒരു പുതിയ ഫീച്ചര്‍ തയ്യാറാക്കുകയാണത്രെ വാട്‌സാപ്പ്. ചാറ്റ് വിന്‍ഡോയുടെ പശ്ചാത്തലം മാറ്റാനുള്ള സൗകര്യം ഏറെ കാലമായി വാട്‌സാപ്പില്‍ ലഭ്യമാണ്. എന്നാല്‍ ഓരോ വ്യക്തിഗത ചാറ്റ് വിന്‍ഡോയിലും പ്രത്യേകം വാള്‍ പേപ്പര്‍ നല്‍കാന്‍ സാധിക്കുന്ന പുതിയ സൗകര്യം വാട്‌സാപ്പ് ഒരുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
വാട്‌സാപ്പിന്റെ ഐഓഎസ് പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ആപ്പിലും ഇത് പരീക്ഷിക്കുന്നുണ്ട്. നിലവിലുള്ള വാട്‌സാപ്പ് തീമിനെ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വാള്‍പേപ്പര്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് വാട്‌സാപ്പ് ബീറ്റാ നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ പുതിയ ഫീച്ചറിലൂടെ പ്രിയയപ്പെട്ടവരുമായുള്ള ചാറ്റ് വിന്‍ഡോകള്‍ കൂടുതല്‍ ഭംഗിയുള്ളതും പ്രിയപ്പെട്ടതുമാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
വാള്‍പേപ്പറുകള്‍ക്കായി വാട്‌സാപ്പിന്റെ തന്നെ വാട്‌സാപ്പ് വാള്‍പേപ്പര്‍ ആപ്പ് എന്നൊരു ആപ്ലിക്കേഷനുണ്ട്. വാള്‍പേപ്പര്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഈ വാള്‍പേപ്പര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണോ എന്ന് വാട്‌സാപ്പ് ചോദിക്കും. എന്നാല്‍ 2011-ലാണ് ഈ ആപ്ലിക്കേഷന്‍ അവസാനമായി അപ്‌ഡേറ്റ് ചെയ്തത്. അതുകൊണ്ട് തന്നെ വാട്‌സാപ്പിന്റെ വാള്‍പേപ്പര്‍ ആപ്ലിക്കേഷനില്‍ പുതുമയുള്ള വാള്‍പേപ്പറുകള്‍ ലഭ്യമായേക്കില്ല. എന്നാല്‍ ഫോണ്‍ സ്‌റ്റോറേജില്‍ നിന്നും ഇഷ്ടമുള്ള ചിത്രങ്ങള്‍ ചാറ്റിന്റെ പശ്ചാത്തലമാക്കാന്‍ സൗകര്യമുണ്ട്.

0 Comments