നിലന്പൂർ: പ്രളയവും കൊറോണയും കാരണം നിർത്തിവെച്ചിരുന്ന കനോലി പ്ലോട്ടിലേക്കുള്ള സഞ്ചാരം പുനരാരംഭിക്കുന്നു. ചാലിയാറിനക്കരെയുള്ള കനോലി പ്ലോട്ടിലേക്ക് ജീപ്പ് വഴിയാണ് പുതിയ സഞ്ചാരപാത തുറന്നത്.
ചൊവ്വാഴ്ച രാവിലെ അരുവാക്കോട് ഇക്കോ ടൂറിസം ഓഫീസിന് മുൻപിൽ നിന്ന് എടവണ്ണ റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസ് ജീപ്പ് സഫാരി ഫ്ളാഗ് ഓഫ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അബ്ബാസും ചടങ്ങിൽ പങ്കെടുത്തു.
വനം വകുപ്പിന്റെ നിലന്പൂരിലെ പ്രധാന ടൂറിസം കേന്ദ്രമാണ് കനോലി പ്ലോട്ട്. കനോലിയിലെത്താൻ ചാലിയാർ പുഴക്ക് കുറുകെയുണ്ടായിരുന്ന തൂക്കുപാലം കഴിഞ്ഞ പ്രളയത്തിൽ പൂർണമായി തകർന്നതോടെ ബദൽ മാർഗമെന്ന നിലയിൽ മൈലാടി പാലം വഴി ചാലിയാർ പഞ്ചായത്തിലെ മൈലാടി, മണ്ണുപ്പാടം, എരഞ്ഞിമങ്ങാട്, പൈങ്ങാക്കോട് വഴി എളച്ചിരിയിലൂടെ പുതിയ പാത തുറക്കുകയായിരുന്നു.
നിലന്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോ പരിസരത്തു നിന്ന് 16 കിലോമീറ്റർ ജീപ്പ് യാത്ര നടത്തിയാണ് കനോലി പ്ലോട്ടിലേക്ക് എത്തുക. വന സംരക്ഷണ സമിതിയിലുൾപ്പെട്ട നാല് അംഗങ്ങളുടെ ഫോർ വീൽ ജീപ്പുകൾക്കാണ് വിനോദ സഞ്ചാരികളെ കനോലി പ്ലോട്ടിലെത്തിക്കാനുള്ള ചുമതല. ചൊവ്വാഴ്ച ആദ്യ യാത്രയിൽ കോഴിക്കോട് സ്വദേശികളായ 10 പേരാണ് രണ്ട് ജീപ്പുകളിലായി കനോലിയിലെത്തിയത്. തുടർന്ന് തൂവ്വൂരിൽ നിന്ന് ശിവദാസനും കുടുംബവും എത്തി. അഞ്ചു മാസങ്ങൾക്ക് ശേഷം കുടുംബംഗങ്ങളോടൊപ്പം പുറം ലോകത്തെ കാഴ്ച്ച കാണാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം ശവദാസൻ പങ്കുവെച്ചു.
ഒരാൾക്ക് 200 രൂപയാണ് ചാർജ്. ഇതിൽ 160 രൂപ ജീപ്പ് ചാർജും 40 രൂപ ടിക്കറ്റ് ചാർജുമാണ്. ഒരു വർഷം കനോലി പ്ലോാട്ടിലേക്കുള്ള വിനോദ സഞ്ചാരികളിൽ നിന്ന് ടിക്കറ്റ് വരുമാനമായി ലഭിച്ചിരുന്നത് ഒരു കോടിയിലേറെ രൂപയാണ്. കൊറോണ മൂലം ടൂറിസം കേന്ദ്രം അടച്ചിട്ട തു കൊണ്ടും 2019-ലെ പ്രളയത്തിൽ തൂക്കുപാലം ഭാഗികമായി തകർന്നിരുന്നതിനാലും കഴിഞ്ഞ ഒരു വർഷമായി കനോലി പ്ലോട്ടിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ലായിരുന്നു.

0 Comments