പെരിന്തൽമണ്ണ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്പാവൂർ മാറംപള്ളി സ്വദേശി മാടവന സിദ്ദിഖ് (46) ആണ് അറസ്റ്റിലായത്.
എറണാകുളം, പാലക്കാട് ജില്ലകളിൽ നിരവധി മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും പ്രതിയാണ് ഇദ്ദേഹം. ഓഗസ്റ്റ് 15ന് പെരിന്തൽമണ്ണ ബൈപ്പാസ് കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്ത് 8,000 രൂപയും ബാഗും എടിഎം കാർഡും മൊബൈൽ ഫോണും മോഷണം പോയിരുന്നു.
വൈകീട്ട് 5.30ഓടെയാണ് സംഭവം. തുടർന്ന് പെരിന്തൽമണ്ണ പോലീസ് ടൗണിലും പരിസരങ്ങളിലും ഉള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
നാട്ടിൽ നിന്നും ഒളിവിൽപോയി പട്ടാന്പി, കൊപ്പം ഭാഗങ്ങളിലെ വാടക വീടുകളിൽ താമസിച്ചു വരികയായിരുന്നു. ഒരുവർഷം മുന്പാണ് ഒറ്റപ്പാലം സബ്ജയിലിൽ നിന്ന് സമാനമായ കേസിൽ ജാമ്യത്തിലിറങ്ങിയത്.
ഇയാളുടെ പേരിൽ പെരുന്പാവൂർ, മുവാറ്റുപുഴ, ആലുവ, പട്ടാന്പി, ഒറ്റപ്പാലം സ്റ്റേഷനുകളിൽ മാലപൊട്ടിക്കൽ, കഞ്ചാവ് കേസുകളുണ്ട്. കവർച്ച ചെയ്ത മൊബൈൽഫോണ് ഇയാളുടെ പുഴക്കാട്ടിരിയിലെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്തു. മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി പി.വിക്രമൻ, സിഐ സി.കെ.നാസർ എന്നിവർ അറിയിച്ചു.
എസ്ഐ.സി.കെ.നൗഷാദ്, അഡി.എസ്ഐ രമ, പ്രത്യേക അന്വേഷണ സംഘത്തിലെ പി.എൻ.മോഹനകൃഷ്ണൻ, കൃഷ്ണകുമാർ, മനോജ്കുമാർ, സജീർ, മിഥുൻ, പ്രഫുൽ, കബീർ, വിനീത്, എഎസ്ഐ അബ്ദുൾ സലീം, ജോർജ് കുര്യൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

0 Comments