മഞ്ചേരി: സർക്കാരിന്റെ വിപണന മേള ഇല്ലെങ്കിലും ആനക്കയം പെരിമ്പലം കുട്ടാണ്ടൻ ഉള്ള മൺപാത്രങ്ങൾ വഴിയരികിൽ വച്ച് വിൽക്കുകയാണ്. 2 പതിറ്റാണ്ട് ആയി ഐആർഡിപി മേളയിലെ സാന്നിധ്യമായ ഈ മൺപാത്ര വിൽപനക്കാരൻ പതിവു തെറ്റിക്കാതെ ഈ ഓണത്തിനും പാത്രങ്ങളും തൃക്കാക്കര അപ്പന്റെ രൂപങ്ങളുമായി എത്തി.
പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, ആനക്കയം, പെരിമ്പലം, തുവ്വൂർ, അരീക്കോട് തുടങ്ങി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കുലത്തൊഴിൽ ആയി മൺപാത്രം നിർമിക്കുന്ന ഒട്ടേറെപ്പേർ മേളകളിൽ പാത്രങ്ങളുമായി ഏത്തിയിരുന്നു.
കഴിഞ്ഞ തവണ പ്രളയം ചതിച്ചു. ഇത്തവണ സീസൺ പ്രതീക്ഷിച്ച് പാത്രങ്ങൾ ഉണ്ടാക്കി. കോവിഡ് കാരണം വിപണി ഇല്ലാത്തതിനാൽ പലരും ഉണ്ടാക്കിയ പാത്രങ്ങൾ ആലകളിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
അധ്വാനത്തിന്റെ പ്രതിഫലം പാത്രങ്ങൾ വിറ്റാൽ കിട്ടില്ല. പാരമ്പര്യമായി ചെയ്യുന്ന തൊഴിൽ അന്യം വരാതിരിക്കാൻ ഓണക്കാലം ആകുമ്പോൾ ഇറങ്ങുകയാണ്. തലച്ചുമടായുംമറ്റും വിറ്റ് കുടുംബം പോറ്റാൻ വഴി കണ്ടെത്തുകയാണ് കുട്ടാണ്ടനെപ്പോലെ പലരും. ആവശ്യക്കാർ തേടി എത്തും എന്നതാണ് ഇവരുടെ ഓണക്കാല പ്രതീക്ഷ.

0 Comments