ഇന്ത്യൻ സ്വതന്ത്ര്യ സമര ചരിത്ര താളുകളിൽ മലബാർ കലാപത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, ദേശാഭിമാനം തുടിക്കുന്ന ആ ചരിത്ര പോരാട്ടത്തെ പുതു തലമുറയിൽ ജ്വലിക്കുന്ന ഓർമ്മകളായി നിലനിറുത്തുക എന്നതാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളിലൂടെ മലപ്പുറം ജില്ലാ കെ.എം.സി.സി ലക്ഷ്യമിടുന്നത്.പ്രവർത്തക സമിതി യോഗം സംസ്ഥാന മുസ്ലീം ലീഗ് വൈ: പ്രസിഡൻ്റ് സി.പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഡോ: അൻവർ അമീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ചെമ്മുക്കൻ യാഹുമോൻ അദ്ധ്യക്ഷത വഹിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന മലബാർ കലാപം 100-ാം വാർഷിക പ്രോഗ്രാം പദ്ധതി രൂപീകരണത്തിനായി പി.കെ.അൻവർ നഹ, കെ.പി.എ.സലാം, ഷമീം ചെറിയമുണ്ടം ,ഷക്കീർ പാലത്തിങ്ങൽ, എ.പി.നൗഫൽ,അബ്ദുൾ സലാം പരി എന്നിവരെ യോഗം ചുമതലപ്പെടുത്തി. പി.വി.നാസർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സിദ്ധീഖ് കാലൊടി വരവ് ചെലവ് കണക്കും,ശിഹാബ് ഏറനാട് റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന- ജില്ലാ ഭാരവാഹികളായ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർഹാജി, ആർ.ശുക്കൂർ, മുസ്തഫ വേങ്ങര, മുജീബ് കോട്ടക്കൽ ഫക്രുദ്ദീൻ മാറാക്കര പ്രസംഗിച്ചു.ഷാഫി മാറഞ്ചേരി, സുബൈർ കുറ്റൂർ, അസീസ് ആവയിൽ, ടി.പി.സൈതലവി, ഉസ്മാൻ പൂക്കാട്ടീരി ,ഗഫൂർ പെരിന്തൽമണ്ണ, ഇർഷാദ് മലപ്പുറം, അഷ്റഫ് കൊണ്ടോട്ടി, ഷഹീദ് വള്ളിക്കുന്ന്, അൻവർ ഏറനാട്, നിഷാദ് പുൽപ്പാടൻ, മുഹമ്മദ് അലി മങ്കട , നാസർ എടപ്പറ്റ,നിസാം ഇരുമ്പിളിയം എന്നിവർ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. കെ.പി.പി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.ഫൈസൽ തെന്നല സ്വാഗതവും ഷക്കീർ പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.

0 Comments