മലപ്പുറം: മലപ്പുറം കാരക്കുന്ന് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തി. പരാതിയെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാരക്കുന്ന് ആമയൂര്‍ റോഡിലെ റിട്ട. അങ്കണവാടി ഹെല്‍പ്പര്‍ ചെറമ്മല്‍ കറപ്പൻ്റെ മകള്‍ സരോജിനി (65) യുടെ മൃതദേഹമാണ് ചാലിയാര്‍ പുഴയിലെ വടശ്ശേരി കടവില്‍ നിന്ന് കണ്ടെത്തിയത്.
ഭര്‍ത്താവില്ലാത്ത സരോജിനി തനിച്ചായിരുന്നു താമസം. അടുത്ത കാലത്തായി മാനസികാസ്വസ്ഥമാകുകയും ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. കഴിഞ്ഞ ദിവസം കുണ്ടുതോടിലും ഉച്ചക്ക് ശേഷം എടവണ്ണ സീതി ഹാജി പാലത്തിനു സമീപവും കണ്ടതായി പറയുന്നു. ഇതേ തുടര്‍ന്ന് പുഴ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും കവറും പുഴക്കരയില്‍ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ മുതല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്,വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും പുഴയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ വടശ്ശേരി കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച കുടുംബശ്മശാനത്തില്‍ സംസ്‌കരിക്കും. സഹോദരങ്ങള്‍: ഹരിദാസന്‍, ചന്ദ്രന്‍, രമണി, സുകുമാരന്‍, വാസുദേവന്‍.

0 Comments