തുവ്വൂർ: 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. കിളിക്കുന്ന് അമ്പലക്കുന്ന് സ്വദേശി ആനപ്പട്ടത്ത് സാജിദിനെയാണ് (32) സ്റ്റേഷൻ ഹൗസ് ഓഫിസർ എ. സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയുടെ വീട്ടിൽ വെച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതി മുമ്പും മറ്റു കുട്ടികൾക്കെതിരെ ഇത്തരത്തിലുള്ള ശ്രമം നടത്തിയതായും പിന്നീട് വിദേശത്ത് പോയി തിരിച്ചെത്തി ക്വാറൻറീൻ കാലാവധി പൂർത്തിയാക്കിയ ഉടനെയാണ് പുതിയ സംഭവമെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

0 Comments