Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

‘കോവിഡിനെ അകറ്റി നിർത്തുന്ന യന്ത്രം’; പോക്കറ്റിലും ഇടാം, ബീപ് ശബ്ദവും

മലപ്പുറം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ സഹായിക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്ത് 4 ബിടെക് വിദ്യാർഥികൾ. പോക്കറ്റിലിടാവുന്ന യന്ത്രം നിശ്ചിത അകലത്തിൽ മറ്റൊരാൾ വരുമ്പോൾ ബീപ് ശബ്ദം പുറപ്പെടുവിച്ച് മുന്നറിയിപ്പ് നൽകും.

കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിലെ അവസാന വർഷ വിദ്യാർഥികളായ യു. മുഹമ്മദ് റസീം (വേങ്ങര), മിഥുൻ മുരളി (നിലമ്പൂർ), കെ. സി. റിഷ (രാമനാട്ടുകര), സി. ഷംഷാദ് (അരീക്കോട്) എന്നിവരാണ് യന്ത്രം വികസിപ്പിച്ചത്. അസി. പ്രഫസർ കെ. മുജീബ് റഹ്മാന്റെ സഹായവും ലഭിച്ചതായി അവർ പറഞ്ഞു.

മലപ്പുറം കലക്ടറേറ്റിലെത്തിയ വിദ്യാർഥികൾ എഡിഎമ്മിനെ ഈ യന്ത്രം കാണിച്ചു. ഒരു മീറ്റർ മുതൽ 20 മീറ്റർ വരെ ദൂരം ഇതിനകത്ത് സെറ്റ് ചെയ്യാം. പവർ ബാങ്കിനു പകരമായി മൊബൈൽ ചാർജ് ചെയ്യാനും ഉപയോഗിക്കാം. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സെൻസർ ഉപയോഗിച്ച് ഓട്ടമാറ്റിക്കായി സാനിറ്റൈസർ ഉപയോഗിക്കാനുള്ള യന്ത്രവും ഈ വിദ്യാർഥികൾ നേരത്തെ വികസിപ്പിച്ചെടുത്തിരുന്നു.
Reactions

Post a Comment

0 Comments