കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ കൊച്ചിയിലെ ഇഡി ഓഫീസില്‍ നടന്ന ചോദ്യംചെയ്യല്‍ ഉച്ചവരെ നീണ്ടു. അതീവരഹസ്യമായി നടന്ന ചോദ്യംചെയ്യൽ എന്‍ഫോഴ്സ്മെന്റ് മേധാവിയാണ് വൈകുന്നേരത്തോടെ വെളിപ്പെടുത്തിയത്.
പ്രാഥമികഘട്ട ചോദ്യംചെയ്യലാണു നടന്നതെന്നും ജലീലിനു ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നുമാണു വിവരം. വിദേശത്തുനിന്നു നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതും സംബന്ധിച്ചാണു പ്രധാനമായും ജലീലിനോടു ചോദിച്ചതെന്നാണു സൂചന. യുഎഇ കോണ്‍സലേറ്റ് ജനറലുമായും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു. ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ മന്ത്രിയെ ഇനിയും വിളിച്ചുവരുത്തും.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സലേറ്റില്‍നിന്നു കെ.ടി. ജലീൽ റംസാന് കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തതു ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്നു നേരത്തേ തെളിഞ്ഞിരുന്നു. യുഎഇ കോണ്സലേറ്റിലേക്കു മതഗ്രന്ഥം എന്ന പേരിൽ എത്തിയ 250 പായ്ക്കറ്റുകളില്‍ ചിലത് സിആപ്റ്റിലെ വാഹനം ഉപയോഗിച്ച് മലപ്പുറത്തേക്കും തുടര്‍ന്നു കര്‍ണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നു.
അതേസമയം, രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജുകള്‍ക്കൊന്നും യുഎഇ കോണ്‍സലേറ്റിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയത്. പാഴ്സലില്‍ മതഗ്രന്ഥങ്ങള്‍ തന്നെയാണോ ഉണ്ടായിരുന്നത് എന്നതു സംബന്ധിച്ചും ആക്ഷേപം ഉയർന്നിരുന്നു.
അനുമതിയുമില്ലാതെ വിദേശസഹായം സ്വീകരിച്ച സംഭവത്തില്‍ ജലീലിനെതിരേ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിൽ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചെന്നു കണ്ടെത്തിയിരുന്നു. കോണ്‍സലേറ്റുമായി ചില അവിഹിതബന്ധങ്ങള്‍ മന്ത്രിക്കുണ്ടെന്നു കസ്റ്റംസിന്റെ റിപ്പോര്‍ട്ടുമുണ്ട്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു സിആപ്റ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ മതഗ്രന്ഥങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.
അറിഞ്ഞുകൊണ്ടു തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മറുപടിയാണു മന്ത്രി കൊടുത്തതെന്നാണ് അറിയുന്നത്. ഇതു മുഖവിലയ്ക്കെടുക്കാതെ എന്‍ഫോഴ്സമെന്റ് പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ ബിനീഷ് കോടിയേരിയെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം 12 മണിക്കൂർ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു മന്ത്രി ജലീലിനെ ചോദ്യംചെയ്തത്.
മന്ത്രി എത്തിയതു സ്വകാര്യ വാഹനത്തിൽ
കൊച്ചി: ചോദ്യംചെയ്യലിനു ഹാജരാകാൻ മന്ത്രി കെ.ടി. ജലീൽ ഇഡി ഓഫീസിലെത്തിയതു സ്വകാര്യവാഹനത്തിൽ. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് എത്തിയ മന്ത്രി ഔദ്യോഗികവാഹനം അരൂരിലെ വ്യവസായിയുടെ സ്ഥലത്തു നിര്‍ത്തിയിട്ടശേഷം അവിടെനിന്ന് ഇന്നലെ രാവിലെ സ്വകാര്യവാഹനത്തില്‍ കൊച്ചി മഹാരാജാസ് കോളജ് സ്റ്റേഡിയത്തിനു സമീപമുള്ള ഇഡി ഓഫീസിലെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിനുശേഷം ഉച്ചയ്ക്ക് ഒന്നോടെ ഔദ്യോഗിക വാഹനത്തിൽ ആലുവയിലെത്തി ഒരു സ്വകാര്യചടങ്ങിൽ പങ്കെടുത്ത മന്ത്രി പിന്നീടു മലപ്പുറത്തേക്കു മടങ്ങിയെന്നാണു വിവരം. ചോദ്യംചെയ്യലിനു നേതൃത്വം വഹിച്ച എന്‍ഫോഴ്സ്മെന്റ് മേധാവി വെളിപ്പെടുത്തിയ ശേഷമാണു വിവരം മാധ്യമങ്ങളടക്കം അറിയുന്നത്. സ്പെഷല്‍ ബ്രാഞ്ച് പോലീസ് പോലും സംഭവം അറിഞ്ഞില്ലെന്നാണു സൂചന.
സത്യം ജയിക്കുമെന്നു മന്ത്രി
തിരുവനന്തപുരം: ലോകം മുഴുവൻ എതിർത്താലും സത്യം ജയിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. സ്വർണക്കടത്ത് കേസിൽ മന്ത്രിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതായുള്ള വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഫേസ് ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

0 Comments