സ്വപ്നങ്ങൾ വീണുടഞ്ഞ അവരുടെ മുന്നിൽ പ്രതിഷേധിക്കുകയെ മാർഗമുണ്ടായിരുന്നുള്ളു. അങ്ങിനെ അവർ ആ കടുത്ത തീരുമാനത്തിലെത്തി. അവഗണിക്കപ്പെട്ടവന്റെ അവസാന ആശ്രയമാണല്ലൊ സമരം. കഴിയുന്നപോലെ മുദ്രാവാക്യങ്ങളും എഴുതി സംഘടിച്ച് സമരരംഗത്തിറങ്ങി തൊണ്ടപൊട്ടുമാറുച്ചത്തിൽ അവർ വിളിച്ചു,
'മൈലാഞ്ചിക്കൊ കൊണ്ടോയില്ല, കല്യാണത്തിനും കൊണ്ടോയില്ല, പ്രതിഷേധം പ്രതിഷേധം കലക്കൻസിന്റെ പ്രതിഷേധം'.അയ്യയ്യോ ഇതെന്തൊരു കഷ്ടം. കൊറോണയുടെ പേര് പറഞ്ഞ് ഞങ്ങളെ നിങ്ങള്‍ മാറ്റിനിറുത്തി. ബാക്കിയെല്ലാരേം കൊണ്ടുപോയി. കാത്തിരുന്നൊരു കല്യാണം. പങ്കെടുക്കാന്‍ മോഹിച്ചു. തീനും കറിയും തന്നുവളര്‍ത്തിയ മക്കളെ നിങ്ങള്‍ മറന്നുപോയോ.. ഇല്ല ഞങ്ങള്‍ ചര്‍ച്ചക്കില്ല' എന്നിങ്ങനെയാണ് കുട്ടികളുടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍.
കലക്കൻസ് എന്നത് പ്രതിഷേധക്കാരുടെ കുട്ടി കൂട്ടായ്മയുടെ പേരാണ്. അവർ അവരെതന്നെ അങ്ങിനെയാണ് വിളിക്കുന്നതെന്നും പറയാം. മുദ്രാവാക്യം മാത്രമല്ല കലക്കൻസിന്റെ കയ്യിലുള്ളത്. വഴി കെട്ടിഅടച്ചുകൊണ്ടുള്ള കൊണ്ടുള്ള ഉപരോധസമരവും അവരുടെ പക്കലുണ്ട്. 'ആൺ പെൺ വിവേചനം പാടില്ല', 'ഷെഫീക്കിക്ക നീതി പാലിക്കുക', 'ഞങ്ങളും ഈ കല്യാണത്തിനുവരും' തുടങ്ങിയ പ്ലക്കാർഡുകൾ വഴിയിൽ കെട്ടിവച്ചാണ് ഉപരോധവും മുദ്രാവാക്യം വിളിയും ഉഷാറാക്കിയിരിക്കുന്നത്.
ലിംഗനീതി പോലെ ഗൗരവകരമായ കാര്യങ്ങളും സമരക്കാർ ഉയർത്തുന്നുണ്ടെന്ന് സാരം. കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടിയാണ് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത്. മറ്റുള്ളവർ ഏറ്റുവിളിക്കുന്നുണ്ട്. ഇവർക്ക് കല്യാണത്തിന് പോകാൻ കഴിഞ്ഞൊ എന്ന കാര്യം അറിയില്ല. എന്തായാലും വീഡിയൊ പുറത്തുവന്നതോടെ കലക്കൻസിന്റെ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്.
0 Comments