ഒരു വർഷത്തിലധികമായി തമിഴ്നാട്ടിലും കർണാടകയിലും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിക്കുവേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
2018 ഒക്ടോബർ ആദ്യമാണ് സംഭവം. ബിസിനസ് ആവശ്യാർഥം കോയമ്പത്തൂരിൽ പോയ തിരുനാവായ പല്ലാർ പള്ളിയാലിൽ ഹംസയെണ് ഉക്കടത്ത് വെച്ച് കാറിൽ മറ്റൊരു വാഹനമിടിച്ച ശേഷം തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുടുംബാംഗങ്ങളെ വിളിച്ച് മോചനദ്രവ്യമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. രാമനാട്ടുകരയിൽ വെച്ച് 10 ലക്ഷം കൈമാറിയെങ്കിലും പിന്നീട് 40 ലക്ഷം ആവശ്യപ്പെട്ടതോടെ ഹംസയുടെ സഹോദരൻ തിരൂർ പോലീസിൽ പരാതി നൽകി.
വിവരമറിഞ്ഞ പ്രതികൾ വ്യാപാരിയെ അടുത്ത ദിവസം പാലക്കാട് കൊപ്പത്ത് ഇറക്കിവിട്ടു. 2019ലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. തുടർന്ന് രണ്ടാം പ്രതി നിസാറിനെ ഡൽഹി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. നാലാം പ്രതി ബോഡി കോയ മുഖ്യ ആസൂത്രകരിലൊരാളാണെന്നും പ്രതിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണസംഘം അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി. സന്തോഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി പി. വിക്രമന്റെ നിർദേശപ്രകാരമാണ് അറസ്റ്റ്.
"
0 Comments