താനൂർ: നഗരമധ്യത്തിൽ പട്ടാപ്പകൽ നടന്ന ജ്വല്ലറി മോഷണത്തിലെ പ്രതിയെ താനൂർ പൊലീ സ് മണിക്കൂറുകൾക്കകം പിടികൂടി. പറവണ്ണ സ്വദേശി യാറൂക്കാെൻറ പുരക്കൽ ആഷിഖാണ് (40) പിടിയിലായത്.
താനൂർ ബീച്ച് റോഡിലെ ഹലാൽ ഗോൾഡ് എന്ന ജ്വല്ലറിയിലും മുമ്പ് വളാഞ്ചേരിയിലെ ജ്വല്ലറിയിലുമാണ് മോഷണം നടത്തിയത്. സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുമായി പൊലീസ് നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതി വലയിലായത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തിയത്. ഷോക്കേസിലെ സ്വർണാഭരണങ്ങൾ കാണിക്കാനായി ജീവനക്കാരൻ എഴുന്നേറ്റ സമയത്താണ് മോഷണം നടത്തിയത്. 40,000 രൂപ വിലവരുന്ന കൈചെയിനാണ് മോഷ്ടിച്ചത്.
താനൂർ സി.ഐ പി. പ്രമോദ്, എസ്.ഐ നവീൻ ഷാജ്, സലേഷ്, സബറുദ്ദീൻ തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

0 Comments