പെരിന്തല്‍മണ്ണ: നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിങ്കളാഴ്ച മുതല്‍ റെയില്‍വേ റിസര്‍വേഷന്‍ തുടങ്ങും. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടികള്‍ക്കായാണ് റിസര്‍വേഷന്‍.
രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക. കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 22നാണ് നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. അതുവരെ റിസര്‍വ് ചെയ്തിരുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ ജില്ലയില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് അങ്ങാടിപ്പുറത്ത് റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. നിലമ്പൂരിനൊപ്പം കുറ്റിപ്പുറത്തും റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ എല്ലാം മുന്‍പ് റിസര്‍വ് ചെയ്തവര്‍ക്ക് പണം തിരിച്ചു വാങ്ങുകയും ചെയ്യാം. കൂട്ടത്തില്‍ ഇപ്പോള്‍ ഓടുന്ന വണ്ടികളില്‍ റിസര്‍വ് ചെയ്യുകയും ചെയ്യാം.
0 Comments