Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

പശുക്കളിലെ ചര്‍മ മുഴ രോഗം; ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

മലപ്പുറം: പശുക്കള്‍ക്ക് വ്യാപകമായി ചര്‍മ്മ മുഴ രോഗം വ്യാപിക്കുന്നു. രോഗം ബാധിച്ച പശുക്കളിലെ പാലുത്പാദനം ഗണ്യമായി കുറയുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. കൊവിഡ് പ്രതിസന്ധിക്കിടയിലും പാലു വിറ്റ് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന കര്‍ഷകര്‍ ഇതോടെ ദുരിതത്തിലായി. കേരളത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വ്യാപകമായ രീതിയില്‍ ഉണ്ടായിരുന്ന രോഗം മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പശുക്കളെ മാത്രം ബാധിക്കുന്ന ഈ അസുഖത്തിന് കാരണം പോക്‌സ് വൈറസ് ഇനത്തിലെ ലംമ്പി സ്‌കിന്‍ വൈറസുകളാണ്. ഈ രോഗത്തിന് പകര്‍ച്ച നിരക്ക് രണ്ട് മുതല്‍ 45 ശതമാനവും മരണ നിരക്ക് 10 ശതമാനത്തില്‍ താഴെയാണെങ്കിലും രോഗം മൂലമുണ്ടാകുന്ന ഉത്പാദന നഷ്ടം വളരെ കൂടുതലാണ്.

അത്യുത്പാന ശേഷിയുള്ള സങ്കരയിനം പശുക്കളിലും കിടാരികളിലുമാണ് കൂടുതലായി രോഗം കാണപ്പെടുന്നത്. കടിയീച്ചകള്‍, കൊതുകുകള്‍, എന്നിവയാണ് രോഗകാരണമായ വൈറസുകളെ പശുക്കളിലേക്കെത്തിക്കുന്നത്. രോഗബാധിതരായ പശുക്കളില്‍ നിന്നും രോഗം മറ്റു പശുക്കളിലേക്ക് പകരും.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 4 ദിവസം മുതല്‍ 5 ആഴ്ചക്കിടെ രോഗലക്ഷണങ്ങള്‍ പ്രകടമാവും. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊഴുക്ക്, ലസിക ഗ്രന്ഥികളിലെ വീക്കം, വിശപ്പില്ലായ്മ, ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പനി, പാലുത്പാദനത്തില്‍ ഗണ്യമായ കുറവ്, എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് ശരീരത്തില്‍ കട്ടിയുള്ള മുഴകള്‍ കണ്ടു തുടങ്ങും. ചെറിയ മുഴകള്‍ കാലക്രമേണ ചുരുങ്ങുമെങ്കിലും വലിയ മുഴകള്‍ പൊട്ടി രക്തസ്രാവവും വ്രണങ്ങളും ഉണ്ടായേക്കാം. വൈറസ് രോഗമായതിനാല്‍ ഇതിന് കൃത്യമായ പ്രതിരോധ മരുന്നുകള്‍ ഇല്ല.

രോഗം ബാധിച്ച കന്നുകാലികളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് രോഗ ലക്ഷണങ്ങള്‍ക്ക് ശരിയായ ചികിത്സയും പരിചരണവും നല്‍കണം. പരിസര ശുചിത്വമാണ് രോഗ നിയന്ത്രണത്തിന് പ്രധാന ഘടകം. കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം കന്നുകാലികളില്‍ നിന്ന് മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരുകയില്ല. നിലവില്‍ പ്രാഥമിക ചികിത്സകള്‍ ലഭ്യമാണ്.കന്നുകാലികളില്‍ രോഗലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ അതത് പ്രദേശത്തെ മൃഗാശുപത്രികളില്‍ ബദ്ധപ്പെട്ട് വിദഗദ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ് പിആര്‍ഒ ഡോ. ഹാറൂണ്‍ അബ്ദുള്‍ റഷീദ് അറിയിച്ചു.
Reactions

Post a Comment

0 Comments