Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

മകന്റെ മൃതദേഹം ഖബറടക്കിയ ദിവസം മാതാവും മരിച്ചു

കാളികാവ്: മകന്‍ മരിച്ചതറിഞ്ഞ് ദുഖം താങ്ങാനാവാതെ മകന്റെ മൃതദേഹം ഖബറടക്കിയ ദിവസം മാതാവും മരിച്ചു. കാളികാവ് ഉദിരം പൊയിലിലാണ് സംഭവം. 

ഈ മാസം 4 ന് പെരുമുണ്ട നിയാസ് അബൂദാബിയില്‍ മരിച്ചിരുന്നു. അബുദബിയില്‍ മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കിയ ദിവസമാണ് മാതാവും മരിച്ചത്. 

കാളികാവ് എന്‍സിഎം ജ്വല്ലറി ഉടമ ഉദരംപൊയില്‍ പെരുണ്ട നജീബിന്റെ ഭാര്യ മാഞ്ചേരി കുരിക്കള്‍ ഷഹര്‍ബാനുവാണ് ബുധനാഴ്ച മരണപ്പെട്ടത്. മകന്‍ നിയാസി (27) നെ നാല് ദിവസം മുമ്പ് അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മകന്‍ മരണപ്പെട്ടതറിഞ്ഞ ഷഹര്‍ബാനു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ നിയാസിന്റെ മൃതദേഹം ഉദരംപൊയിലിലെത്തിച്ച് ഖബറടക്കിയിരുന്നു. ബുധനാഴ്ച്ച രാത്രി ഷഹര്‍ബാനുവും മരണപ്പെട്ടു. 

മറ്റു മക്കള്‍: നിയാദ്, നിദ്. ഷഹര്‍ബാനുവിന്റെ പിതാവ്: അഹമ്മദ് കുട്ടി, മാതാവ് : ആയിശക്കുട്ടി. സഹോദരങ്ങള്‍: അഷ്‌റഫ് ,റഷീദ്, ഹസീന.
Reactions

Post a Comment

0 Comments