NEWS UPDATE

6/recent/ticker-posts

ശ്രീധരൻ കൈകൂപ്പുന്നു, ഉമ്മ നിലാവിൻ മുന്നിൽ; പുറംലോകമറിഞ്ഞ ആ കഥയിങ്ങനെ

കാളികാവ്: അട‌യ്‌ക്കാക്കുണ്ട് പളളിയിൽ ജ‌ുമ‌ുഅ നമസ്‌കാരം നടക്ക‌ുമ്പേൾ പള്ളിത്തൊടിയിൽ ശ്രീധരനും പ്രാർഥന ത‌ുടങ്ങിയിട്ട‌ുണ്ടാവ‌ും. തെന്നാടൻ സ‌ുബൈദയ‌ുടെ കബറിന് സമീപമാണ് ശ്രീധരന്റെ പ്രാർഥന. ശ്രീധരൻ ഗൾഫിൽനിന്ന‌് തിരിച്ചെത്തിയ ഫെബ്ര‌ുവരി 11 മ‌ുതൽ ഇത് ഇവിടെ സ്ഥിരം കാഴ്ചയാണ്. സ‌ുബൈദയ‌ുടെ മക്കളായ ഷാനവാസ‌ും ജാഫറ‌ും നമസ്‌കാരം കഴിഞ്ഞ് എത്തിയാൽ ശ്രീധരന്റെ പ്രാർഥന അവരോടൊപ്പമാകും.

സ‌ുബൈദയ‌ുടെ വളർത്ത‌ുമകനാണ് ശ്രീധരൻ. കഴിഞ്ഞ ജ‌ൂൺ 17ന് ശ്രീധരൻ ഒമാനിൽ നിന്ന‌ും ഫെയ്‌സ്‌ബ‌ുക്കിൽ ഇട്ട പോസ്‌റ്റ് വഴിയാണ് ഉമ്മയോട‌ുളള സ്‌നേഹം വെളിപ്പെടുത്തിയത്. ‘എന്റെ ഉമ്മ അല്ലാഹ‌ുവിന്റെ വിളിക്ക് ഉത്തരം നൽകി, അവര‌ുടെ കബറിടം വിശാലമാക്കി കൊട‌ുക്കാൻ പ്രാർഥിക്കണമേ....’ ഫെയ്‌സ്‌ബ‌ുക്ക് കണ്ടവർക്കെല്ലാം സ‌ുബൈദ ശ്രീധരന്റെ അമ്മയാണോ എന്നായിരുന്നു സംശയം. ആ അന്വേഷണങ്ങൾക്കൊടവിലാണ് ശ്രീധരന്റെ കഥ പുറംലോകമറിഞ്ഞത്.

ശ്രീധരന്റെ അമ്മ മ‌ൂർഖൻ വീട്ടിൽ ചക്കി തെന്നാടൻ വീട്ടിലെ ജോലിക്കാരിൽ ഒരാളായിര‌ുന്ന‌ു. ശ്രീധരന് ഒന്നര വയസ്സ‌ുള്ളപ്പോഴാണ് ചക്കി മരിച്ചത്. അന്നുമുതൽ ശ്രീധരനെയും സഹോദരിമാരായ പതിനൊന്ന‌ുകാരി രമണിയെയ‌ും ആറ‌ു വയസ്സ‌ുകാരി ലീലയെയ‌ും തെന്നാടൻ വീട്ടിലെ അംഗങ്ങളായി സ‌ുബൈദ വളർത്ത‌ുകയായിര‌ുന്ന‌ു. സ്വന്തം മക്കളായ ഷാനവാസ്, ജാഫർ, ജ്യോൽസിന എന്നിവർക്കൊപ്പം അവരെയും പഠിപ്പിച്ചു. ശ്രീധരനെ ഗൾഫിലേക്ക് അയച്ച‌ു.

മറ്റു മക്കളെ പഠിപ്പിക്ക‌ുകയ‌ും അവര‌ുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. ഇപ്പോൾ 47 വയസ്സ‌ുളള ശ്രീധരൻ കോവിഡ് പ്രതിസന്ധിയിൽ ഗൾഫിലേക്ക് തിരിച്ച് പോകാൻ കഴിയാത്ത അവസ്‌ഥയിലാണ്. ശ്രീധരന്റെ ഭാര്യ തങ്കമ്മ‌ു കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. മകൻ അൻശ്യാം ക്രസന്റ് ഹയർസെക്കൻഡറി സ്‌ക‌ൂളിലെ പ്ലസ് വൺ വിദ്യാർഥിയ‌ും.

Post a Comment

0 Comments