മണ്ണാര്‍ക്കാട്: കുന്തിപ്പുഴ കുരുത്തിച്ചാലില്‍ പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 6 പേര്‍ ഒഴുക്കിപ്പെട്ടു. 4 പേര്‍ രക്ഷപെട്ടു. രണ്ട് പേരെ കാണാതായി. കാടാമ്പുഴ ചിത്രപ്പള്ളി സ്വദേശികളായ പുതുവള്ളി മുഹമ്മദലി (23), വെട്ടിക്കാടന്‍ ഇര്‍ഫാന്‍(20) എന്നിവരെയാണ് കാണാതായത്.
രക്ഷപ്പെട്ടവരില്‍ ഒരാള്‍ മറാക്കര പഞ്ചായത്ത് അംഗത്തിന്റെ മകനാണ്.
ബുധനാഴ്ച വൈകുന്നേരം 5:30 ഓടെയാണ് അപകടം നടന്നത്.
ബുധനാഴ്ച വൈകുന്നേരം 5:30 ഓടെയാണ് അപകടം നടന്നത്.
6 പേര്‍ അടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. ഫയര്‍ഫോഴ്‌സ്, പോലീസ് അടക്കമുള്ള രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒഴുക്കില്‍ പെട്ടവരെ കണ്ടെത്താനായില്ല.
പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. വെളിച്ചക്കുറവും ശക്തമായ മഴയും ഒഴുക്കും കാരണം ബുധനാഴ്ചത്തെ തിരച്ചില്‍ നിര്‍ത്തി വെച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയോടെ തിരച്ചില്‍ വീണ്ടും തുടരും.
0 Comments