നിലമ്പൂർ: നിലമ്പൂരില്‍ ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശിന് സീറ്റ് നൽകുമെന്ന് ഉറപ്പായതോടെയാണ് ഷൗക്കത്ത് അനുകൂലികൾ നിലമ്പൂരില്‍ പ്രകടനം നടത്തിയത്. നിലമ്പൂർ സീറ്റ് വി.വി. പ്രകാശിന് നൽകി ആര്യാടന്‍ ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റാനുള്ള ശ്രമം പാർട്ടി നടത്തിയിരുന്നെങ്കിലും പട്ടാമ്പിയിൽ തനിക്ക് താത്പര്യമില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. താൻ മത്സരിക്കുകയാണെങ്കിൽ അത് നിലമ്പൂരായിരിക്കുമെന്നും തന്‍റെ തട്ടകം നി
ലമ്പൂരാണെന്നുമാണ് ഷൗക്കത്ത് പാര്‍ട്ടിയെ അറിയിച്ചത്.
നിലമ്പൂരിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ മൗനാനുവാദതോടെയായിരുന്നു പ്രകടനം. എന്നാൽ ബ്ലോക്ക്, മണ്ഡലം, നിയോജക മണ്ഡലം ഭാരവാഹികൾ പ്രകടനത്തിൽ പങ്കെടുത്തില്ല. പാർട്ടി നേതൃത്വത്തിനെതിരേയുള്ള പ്രകടനത്തിന് നേതൃത്വം നൽകിയാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന ഭയമാണ് നേതാക്കൾ വിട്ടുനിൽക്കാൻ കാരണമെന്ന് അറിയുന്നു. പി വി അൻവര്‍ എം എല്‍ എയെ പിടിച്ചുകെട്ടാൻ ഷൗക്കത്ത് തന്നെയെന്നാണ് വേണ്ടെതെന്നാണ് പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം
0 Comments