നിലന്പൂർ: രാമംകുത്തുള്ള യുവാക്കളുടെ കൂട്ടായ്മയായ ഹരിതത്തിന് കീഴിൽ നടത്തിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. രണ്ട് ഭാഗങ്ങളിലായി അഞ്ചേക്കർ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് വെളളിയാഴ്ച നടത്തി. പരിപാടിയുടെ ഉദ്ഘാടനം നിലന്പൂർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, എഴുത്തുകാരി സി.എച്ച്. മാരിയത്ത് എന്നിവർ നിർവഹിച്ചു.
കര പ്രദേശത്തും പാടത്തുമായി കഴിഞ്ഞ ജൂലായിൽ മട്ടത്രിവേണി എന്ന വിത്താണ് കൃഷിയിറക്കിയത്. നിലന്പൂർ കൃഷി ഭവന്റേയും നഗരസഭയുടേയും പൂർണ പിന്തുണയുമുണ്ടായിരുന്നു. ചടങ്ങിൽ നഗരസഭാംഗം പാലോളി മെഹബൂബ്, കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.
0 Comments