തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തില്‍ ലീനയുടെ മകന് നിഖില്‍ കൃഷ്ണ കസ്റ്റഡിയിൽ. നിഖിലിന്റെ ഫോൺവിളി രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ നിഖിൽ കുറ്റം സമ്മതിച്ചു.
സിപിഎം ആക്രമണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നായിരുന്നു നിഖിലിന്റെ മൊഴി. സംഭവത്തില്‍ ആദ്യം മുതല്ക്കേ പരിസരവാസികള്‍ക്കും പോലിസിനും ദുരൂഹത തോന്നിയിരുന്നു. സംഭവം ലീന അറിഞ്ഞിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
വെഞ്ഞാറമ്മൂട് രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ശേഷം സ്ഥലത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. പിന്നാലെയാണ് ലീനയുടെ വീടിനു നേരെ ആക്രമണം നടന്നത്.

0 Comments