വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ അന്തർസംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴുപേർ വിവിധ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 614 പേർ വിദഗ്ധചികിൽസയ്ക്ക് ശേഷം വെള്ളിയാഴ്ച രോഗമുക്തരായി. ഇതുവരെ 8,083 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗമുക്തി നേടുന്നവർ അനുദിനം വർധിക്കുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു.
വൈറസ് വ്യാപനം തടയാൻ സർക്കാർ നിർദേശപ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. സർക്കാറിന്റെ നേതൃത്വത്തിൽ നടത്തുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കാൻ ജനപങ്കാളിത്തവും ആരോഗ്യജാഗ്രതയും അനിവാര്യമാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.
48,284 പേർ നിരീക്ഷണത്തിൽ
48,284 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുൾപ്പെടെ 1,826 പേർ വിവിധ ചികിൽസാകേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,648 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രങ്ങളായ ആശുപത്രികളിൽ 312 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1,165 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,22,681 സാന്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 1,438 സാന്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.

0 Comments