തിരൂരങ്ങാടി: അമിതവേഗതയിലെത്തിയ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവറായ കാച്ചടി സ്വദേശി മണലേട്ടില്‍ മാധവന്റെ മകന്‍ മിഥുന്‍ (25), കാച്ചടി സ്വദേശി പരേതനായ കെ പി ഗംഗാധരന്റെ മകന്‍ കെ പി ബബീഷ് (31), എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10.30 ഓടെ തിരൂരങ്ങാടി ചന്തപ്പടി വെച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

0 Comments