അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തിലെ കുനിയിൽ സ്വദേശി കോളക്കോടൻ ബഷീറിനെ ഒരു സംഘം വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘാംഗം പിടിയിൽ. തൈക്കലാട്ട് നിബിനെയാണ് (30) പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
വാഹനവും പിടിച്ചെടുത്തു. ആഗസ്റ്റ് നാലിന് പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. ബഷീറിനെ വെട്ടാൻ കാരണമെന്തെന്നറിയില്ല. ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് വാഹനങ്ങൾ വാടകക്കെടുത്ത് നൽകുന്നതും കൃത്യം നടത്തിക്കഴിഞ്ഞാൽ വാഹനങ്ങൾ ഒളിപ്പിക്കുന്നതും നിബിനാണ്.
ബംഗളൂരു കേന്ദ്രീകരിച്ച് ഫ്ലാറ്റുകൾ വാടകക്കെടുത്ത് പ്രതികൾക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങളും ചെയ്യും. കൃത്യത്തിന് ശേഷം വാഹനം അന്നുതന്നെ ഇയാൾ ബംഗളൂരുവിലേക്ക് കടത്തുകയും വ്യാജ നമ്പറിട്ട് രഹസ്യകേന്ദ്രത്തിൽ ഒളിപ്പിക്കുകയുമായിരുന്നു.
ചോദ്യം ചെയ്തപ്പോൾ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘാംഗങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കും. ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ഹരിദാസൻ, ഇൻസ്പെക്ടർമാരായ കെ.എം. ബിജു, എൻ.വി. ദാസൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരും അരീക്കോട് സ്റ്റേഷനിലെ എസ്.ഐമാരായ വിജയൻ, അമ്മദ്, എ.എസ്.ഐ കബീർ, സി.പി.ഒമാരായ സലീഷ്, അൻവർ എന്നിവരുമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

0 Comments