തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യും എന്ന അവസ്ഥയിലാണുള്ളത്. ഇതിന്റെ ഭാഗമായാണ് ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പാണ്. നിലമ്പൂരില്‍ എല്‍.ഡി.എഫിന്റെ വിജയം ഡമ്പിള്‍ ഉറപ്പ്.
കഴിഞ്ഞ 5 വര്‍ഷം നിലമ്പൂരില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം മണ്ഡലത്തിന്റെ പല ഭാഗങ്ങളും അറിയില്ലെന്നതിന്റെ തെളിവാണ്. തന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യമായതാണ്, നിലമ്പൂരിലെ ജനങ്ങള്‍ക്ക് തന്നെയും, തനിക്ക് അവരെയും വിശ്വാസമുണ്ടെന്ന് അന്‍വര്‍ പറഞ്ഞു.
വര്‍ഗ്ഗീയ കക്ഷികളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് യു.ഡി.എഫ് ലക്ഷ്യം, വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ ചങ്കൂറ്റതോടെ പൊരുതാന്‍ എല്‍.ഡി.എഫ് മുന്നിലുണ്ട്, രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ നിന്നും നിരവധി കോണ്‍ഗ്രസുകാര്‍ എല്‍.ഡി.എഫിലേക്ക് എത്തി കൊണ്ടിരിക്കുന്നു, താമസിയാതെ രാഹുല്‍ ഗാന്ധിക്കു പോലും എല്‍.ഡി.എഫ് നയങ്ങളെ പ്രശംസിക്കേണ്ടി വരും. വര്‍ഗ്ഗീയതക്കെതിരെയുള്ള പോരാട്ടത്തിനൊപ്പം പാവപ്പെട്ടവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും എല്‍.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും പി വി അന്‍വര്‍ പറഞ്ഞു.
0 Comments