പെരിന്തൽമണ്ണ: 'ജലമാണ് ജീവൻ' എന്ന ശീർഷകത്തിൽ. സമസ്ത കേരള സുന്നി യുവജന സംഘം. ജലസംരക്ഷണ ക്യാമ്പയിന് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി .
അങ്ങാടിപ്പുറം ഒറോടം പാലത്തിന് സമീപം നടന്ന പരിപാടി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.അബൂബക്കർ മാസ്റ്റർ പടിക്കൽ ഉദ്ഘാടനം ചെയ്തു.ജലം മാനവരാശിയുടെ ജീവനാണെന്നും അത് സംരക്ഷിക്കപ്പെടേണ്ട ബാധ്യത മനുഷ്യ സമൂഹത്തിനാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ പരിസ്ഥിതി
പ്രവർത്തകൻ കെ.സഹദേവൻ തൃശൂർ വിശിഷ്ടാതിഥിയായിരുന്നു .ഏറ്റവും കൂടുതൽ വെള്ളമുപയോഗിക്കുന്നത് മനുഷ്യനാണ്, ജല സ്രോതസ്സുകൾ മലിനമാവുന്നത് അത്യന്തം അപകടകരവും ജല ദാരിദ്ര്യത്തിന് കാരണവുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുടിവെള്ളത്തിന് പോരടിക്കേണ്ട ഗതികേടിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്തരുണത്തിൽ ജലാശയങ്ങൾ ശുചീകരിച്ച് മനുഷ്യർക്കും അല്ലാത്തവർക്കും ജലം കരുതിവെക്കൽ ഓരോത്തരുടെയും കടമയാണെന്നും എസ് വൈ എസിന് കീഴിൽ നടക്കുന്ന ജല സംരക്ഷണ ക്യാമ്പയിനിനോട് എല്ലാവരും സഹകരിക്കണമെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി . . ജില്ലാ സെക്രട്ടറി സി.കെ.ശക്കീർ അരിമ്പ്ര സന്ദേശ പ്രഭാഷണം നടത്തി. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കറുമുക്കിൽ ഷബീർ,എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി വി.പി.എം.ഇസ്ഹാഖ്, അബ്ദുറഹീം കരുവള്ളി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതള ശിഹാബ് സഖാഫി, സിദ്ദീഖ് സഖാഫി വഴിക്കടവ്, ടി. യൂസുഫ് സഅദി പൂങ്ങോട്, പി.പി.മുജീബ് റഹ് മാൻ വടക്കേമണ്ണ, പി.കെ.മുഹമ്മദ് ഷാഫി, ഖാസിം മന്നാനി, മാനു സഖാഫി പുത്തനങ്ങാടി, അബൂബക്കർ മുസ് ലിയാർ തുടങ്ങിയവർ സംസാരിച്ചു.
ഓറോടം തോട് ശുചീകരണത്തിന് നൂറോളം സാന്ത്വനം വളണ്ടിയർമാർ നേതൃത്വം നൽകി. കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ 11 പ്രധാന ജലാശയങ്ങൾ ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കുന്നുണ്ട്.
'പറവകള്‍ക്കൊരു തണ്ണീര്‍കുടം' എന്ന ശീര്‍ഷകത്തില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ 25000 തണ്ണീര്‍കുടങ്ങള്‍ സ്ഥാപിക്കുക,
പള്ളികൾ, മദ്രസകൾ തുsങ്ങി പൊതു സ്ഥലങ്ങളിൽ ബോധവത്കരണം, തണ്ണീർ പന്തൽ , സർക്കിൾ തലങ്ങളിൽ കുടിവെള്ള വിതരണം തുടങ്ങിയ പദ്ധതികൾ ക്യാമ്പയിനിൻ്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്.
0 Comments