എടക്കര : "ജലമാണ് ജീവൻ' എന്ന ശീർഷകത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന ജലസംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി എടക്കര സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ഞായര്‍) എടക്കര പാലത്തിങ്കല്‍ പുഴ ശുചീകരിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാവിലെ 8.30ന് എടക്കര സി ഐ സന്തോഷ്കുമാര്‍ നിര്‍വഹിക്കും. എസ് വൈ എസ് സോൺ പ്രസിഡന്റ് ടി എസ് മുഹമ്മദ് ശരീഫ് സഅദി മൂത്തേടം അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ് ആമുഖ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രവര്‍ത്തക സമിതി അംഗം അബൂബക്കര്‍ സഖാഫി പി പാറ സന്ദേശ പ്രഭാഷണം നടത്തും. കേരള മുസ് ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷൻ അലവി കുട്ടി ഫൈസി എടക്കര,
കേരള മുസ് ലിം ജമാഅത്ത് എടക്കര സോൺ പ്രസിഡൻ്റ് പി എച്ച് അബ്ദുറഹ്മാൻ ദാരിമി. ജനറൽ സെക്രട്ടറി മുഹമ്മദലി സഖാഫി വഴിക്കടവ് സംസാരിക്കും. ഇ ടി ഇബ്റാഹിം സഖാഫി, ഖാസിം ലത്വീഫി കാരപ്പുറം, എം അബ്ദുര്‍റഹ്മാന്‍, ശിഹാബുദ്ദീന്‍ സൈനി, അലി സഖാഫി, ജസീറലി സഖാഫി, ടി ശബീറലി, മുസ്തഫ സഖാഫി, കെ സ്വലാഹുദ്ദീന്‍ സോഷ്യല്‍, ശുഹൈബ് ചുങ്കത്തറ, എം അബ്ദുല്‍ കരീം, മിന്‍ശാദ് അഹ്മദ് നേതൃത്വം നല്‍കും.
ജലസംരക്ഷണ ക്യാമ്പായിനിന്‍റെ ഭാഗമായി ജില്ലയിലെ 11 ജലാശയങ്ങൾ ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കുന്നതിന്റെ ഭാഗയാണ് പാലത്തിങ്കല്‍ പുഴ ശുചീ
കരിക്കുന്നത്. എടക്കര സോണിലെ നൂറിലധികം വരുന്ന സാന്ത്വനം വളണ്ടിയർമാർ ശുചീകരണത്തില്‍ പങ്കാളികളാകും.
0 Comments