Editors Choice

3/TOP NEWS/post-list

NEWS UPDATE

6/recent/ticker-posts

TOP NEWS

5/TOP NEWS/slider

Video's

3/Video/feat-list

International

8/International/grid-big

National

3/National/grid-small

Voice Of Malappuram

Kerala

3/Kerala/grid-small

Entertainment

6/Entertainment/mini-slide

Gulf

3/Gulf/col-left

Technology

3/technology/col-right

Malappuram

Malappuram/feat-big
Voice Of Malappuram

ദൃശ്യ - സംഗീത വിരുന്ന് ഒരുക്കി 'ഒരു പുതു നിറം' റൊമാന്റിക് ഹ്രസ്വചിത്രം

കൊച്ചി: മ്യൂസിക്കൽ ഹ്രസ്വചിത്രം 'ഒരു പുതു നിറം' യൂട്യൂബിൽ വൈറലാകുന്നു. 15 മിനിറ്റ് ദൈർഘ്യമുള്ളെങ്കിലും മുഴുനീള ചിത്രത്തിന്റെ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ചിത്രത്തിലുടനീളം ഹരിചരന്റെയും ശ്വേത മോഹന്റെയും മധുര ആലാപനം കൊണ്ട് വേറിട്ട ശ്രവ്യാനുഭൂതിയാണ് വിഷ്ണു പ്രസാദ് ഒരുക്കിയിരിക്കുന്നത്.

ജിബു ജോർജ്, ശാന്തി ദാസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കതിരിന്റെയും മീനാക്ഷിയുടെയും സുന്ദരമായ ഓർമ്മകളും അവരുടെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും ലോകത്തിലേക്ക് നമ്മളെ കൂട്ടി കൊണ്ടു പോകുന്നു. രേഷ്മ റെജുകുമാർ, ഷിർജ ഗോവിന്ദ്, ശ്രീലിജി ശ്രീധരൻ, പ്രമോദ് സക്കറിയ, റോഷ്‌നി, ഗൗരി അമ്മ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

വശ്യമായ ഛായാഗ്രഹണവും, പിടിച്ചിരുത്തുന്ന തിരക്കഥയും സംവിധാനവും കൊണ്ട് ചിത്രത്തെ ശ്രദ്ധേയമാക്കിയിരിക്കുന്നത് രാജ് വിമൽ ദേവാണ്. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്. അരുൾ പ്രകാശ് (തമിഴ്), അഖില സായൂജ് (മലയാളം) എന്നിവരാണ് ഗാനരചന നിർവഹിച്ചത്. ചിത്രത്തിന്റെ ആശയവും കഥയും ഒരുക്കിയിരിക്കുന്നത് രാജ് വിമൽ ദേവും ജിബു ജോർജും ചേർന്നാണ്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ റെജു കുമാർ നിർമിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രം മ്യുസിക്247ന്റെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

Reactions

Post a Comment

0 Comments