മലപ്പുറം: ഉമ്മക്കൊപ്പം ഫുട്ബാൾ പരിശീലിക്കുന്ന വീഡിയോയിലൂടെ വൈറലായ സഹദ് ചുക്കൻ ഇനി ലൂക്ക സോക്കർ ക്ലബിന് വേണ്ടി പന്ത് തട്ടും.
പ്രഫഷനൽ ഫുട്ബാളറാവുക എന്ന ആഗ്രഹത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായാണ് കൊണ്ടോട്ടി ആസ്ഥാനമായ ക്ലബിന്റെ അണ്ടർ 18 മിഡ് ഫീൽഡറായി സഹദ് കരാറിലേർപ്പെട്ടിരിക്കുന്നത്.
ചുക്കൻ സിദ്ദീഖിന്റെയും മൈമൂനയുടെയും മകനായ സഹദ് വേങ്ങര അച്ചനമ്പലത്തെ വാടക വീടിന്റെ ടെറസിലും പരിസരത്തും ഉമ്മക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വാങ്ങിയ കിടപ്പാടവും വിൽക്കേണ്ടി വന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് സഹദ്.
കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് സഹദ്.

0 Comments