പൊന്നാനി: പൊന്നാനിയിൽ ബൈക്കിലെത്തി മാല മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. പൊന്നാനി തൃക്കാവ് സ്വദേശി തറയിൽ ആഷിഖ് (27) ആണ് പിടിയിലായത്.
കുറ്റിക്കാട് അമ്പലത്തിൽ ക്ഷേത്രദർശനം നടത്തി മടങ്ങുകയായിരുന്ന കുറ്റിക്കാട് സ്വദേശിനി സിന്ധുവിന്റെ സ്വർണമാലയാണ് തട്ടിപ്പറിച്ച് പ്രതി കടന്ന് കളഞ്ഞത്. ആഷിഖും കൂട്ടാളികളും ചേർന്ന് നേരത്തെയും ഇത്തരത്തിൽ മോഷണം നടത്തിയിരുന്നതായി പൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജ് പറഞ്ഞു.
എന്നാൽ, പരാതി ഇല്ലാത്തതിനാൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നില്ല. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
",

0 Comments