കല്പകഞ്ചേരി: കോവിഡ് മൂലം താത്കാലത്തേക്ക് നിർത്തി വെച്ച കല്പകഞ്ചേരി ചന്ത പുനരാരംഭിക്കുന്നു.സെപ്റ്റംബർ 15 മുതൽ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 3 മണി മുതൽ 6 മണി വരെ കല്പകഞ്ചേരി വെറ്റില ചന്ത തുറന്നു പ്രവർത്തിക്കുന്നതാണ്.
വെറ്റില, അടക്ക തുടങ്ങിയ കാർഷിക വിളകളുടെ വിപണന സൗകര്യം മാത്രമാണ് തത്കാലത്തേക്ക് ആരംഭിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആരോഗ്യ വകുപ്പിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും ചന്തയുടെ പ്രവർത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
0 Comments