താനൂർ: മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒട്ടുംപുറത്തെ കുഞ്ഞാലകത്ത് ഉബൈദി(35)ന്റെ മൃതദേഹമാണ് ഒസാൻ കടപ്പുറത്തിന് മൂന്നര കിലോമീറ്റർ അകലെനിന്നു പൊന്നാനി കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്.
കഴിഞ്ഞ 6ന് അപകടത്തിൽപെട്ട പൊന്നൂസ് വള്ളത്തിലെ തൊഴിലാളിയായിരുന്നു ഉബൈദ്. ഈ വള്ളത്തിലെ 3 പേർ നീന്തി രക്ഷപ്പെട്ടിരുന്നു.
ഒട്ടുംപുറം സ്വദേശി കെട്ടുങ്ങൽ കുഞ്ഞിമോനെ ഇനിയും കണ്ടെത്താനുണ്ട്. പടിഞ്ഞാറേക്കര ഭാഗത്ത് കടലിൽ കാണാതായ പൊന്നാനി മുക്കാടി സ്വദേശി മതാറിന്റെ കബീർ (37)ന് വേണ്ടിയും തിരച്ചിൽ തുടരുകയാണ്.
പൊന്നാനിയിൽനിന്ന് മീൻപിടിത്തത്തിനിറങ്ങിയ നൂറുൽഹുദ വള്ളം അപകടത്തിൽപെട്ടാണ് കബീറിനെ കടലിൽ കാണാതായത്.
ഭാര്യ: ഫാത്തിമ, മക്കൾ: ഉദൈഫ, മുസ്തഫ.

0 Comments