കണ്ണൂർ: കണ്ണൂർ ജില്ലയിലെ കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
വൈകിട്ട് നാലു മണിയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലാണ് സംഭവം നടന്നത്. രണ്ട് സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരികയായിരുന്നു. കാറിന് പിന്നിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് സലാഹുദ്ദീൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് രണ്ടു പേർ പിന്നിൽ നിന്ന് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞു.
ബഹളം കേട്ട് ഒാടികൂടിയ നാട്ടുകാരാണ് പൊലീസിന് വിവരം കൈമാറിയത്. കഴുത്തിൽ ആഴത്തിൽ വെട്ടേറ്റ സലാഹുദ്ദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സ്ഥലത്തെത്തിയ പൊലീസ് കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
എ.ബി.വി.പി നേതാവ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ.
",

0 Comments